Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

neyyar-dam-2 നെയ്യാർ ഡാം – ഫയൽ ചിത്രം.

തിരുവനന്തപുരം ∙ ജില്ലയിൽ കനത്തമഴയെത്തുടർന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ 2.5 അടി വീതമാണ് ഉയർത്തിയത്.

അഗസ്ത്യാർകൂടം വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെ ഡാമിലെ ജലനിരപ്പ് 83.5 അടിയായി. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. പേപ്പാറ ഡാമിലെ ഒരു ഷട്ടറും എട്ടു മണിയോടെ ഉയർത്തി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.