Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം, കോൺഗ്രസ് പ്രവർത്തകരിൽ എത്ര പേർ പാർട്ടിയിലെത്തും?; ‘കണക്ക്’ പുറത്തുവിട്ട് ബിജെപി

ps-sreedharan-pillai

കോഴിക്കോട്∙ കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇതിൽ കൂടുതൽ വ്യക്തത വരുത്തി  സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. കോൺഗ്രസിൽ നിന്നു മാത്രമല്ല സിപിഎമ്മിൽ നിന്നും എത്രപേർ കൃത്യമായി ബിജെപിയിലേക്ക് എത്തുമെന്ന് എണ്ണം സഹിതം വ്യക്തമാക്കിയിരിക്കുകയാണ് ശ്രീധരൻപിള്ള.

ഇരുപാർട്ടികളിൽ നിന്നുമായി 12 പേർ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയിൽ ബിജെപി അംഗത്വം സ്വീകരിക്കും. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്, കോൺഗ്രസിന്റെ മുൻ ജില്ലാ ഭാരവാഹി, എൽഡിഎഫ് ലോക്കൽ കൺവീനർ തുടങ്ങിയവർ ഉൾപ്പെടെയാണിത്. കെപിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ ചേരാനായി തന്നെ സമീപിക്കുന്നുണ്ട്. തന്റെ കയ്യിലൊതുങ്ങാത്ത കാര്യമായതിനാൽ പലരെയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അടുക്കലേക്കാണ് അയയ്ക്കുന്നത്.

ബിജെപിയിലേക്കു വരണമെന്നാവശ്യപ്പെട്ടാൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ലോറൻസിന്റെ കുടുംബത്തിലെ കുറേ അംഗങ്ങൾ പാർട്ടിയിലേക്കെത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

related stories