Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി തകരാർ: കൊച്ചി മെട്രോ സർവീസ് അര മണിക്കൂർ തടസ്സപ്പെട്ടു

Kochi Metro

കൊച്ചി∙ വൈദ്യുതി തകരാറിനെ തുടർന്നു കൊച്ചി മെട്രോ സർവീസ് അര മണിക്കൂറോളം തടസപ്പെട്ടു. രാവിലെ പതിനൊന്നേകാലോടെയാണു വൈദ്യുതി വിതരണം തടസപ്പെട്ടത്. മെട്രോ യാത്രയ്ക്കാവശ്യമായ വൈദ്യുതി വിതരണം നടക്കുന്ന രണ്ടു ലൈനുകളും ഒരേസമയം പ്രവർത്തനരഹിതമാവുകയായിരുന്നു. ഇതോടെ ഇരുവശത്തേക്കുമുള്ള സർവീസ് തടസപ്പെട്ടു. 11.50ഓടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചശേഷമാണു സർവീസ് പുനഃസ്ഥാപിക്കാനായത്.