Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായം തുടങ്ങാൻ‌ കോടികള്‍ വേണം; പശു വളർത്തലിൽ വരുമാനം ആറുമാസത്തിൽ: ബിപ്ലബ്

Biplab-Kumar-Deb

ന്യൂഡൽഹി∙ തൊഴിലില്ലായ്മ പ്രശ്നം കുറയ്ക്കുന്നതിന് വീണ്ടും ‘പശു’വിനെ കൂട്ടുപിടിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 5000 കുടുംബങ്ങള്‍ക്കു പശുക്കളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വൻ വ്യവസായങ്ങൾക്കു ഞാൻ എതിരല്ല. പക്ഷേ 2000 പേർ‌ക്കു തൊഴിൽ‌ ലഭിക്കുന്നതിന് ഒരാൾ 10,000 കോടികളുടെ നിക്ഷേപം നടത്തേണ്ടിവരും. എന്നാൽ 10,000 പശുക്കളെ 2000 കുടുംബങ്ങൾക്കു നല്‍കിയാൽ ആറു മാസത്തിനകം അവർക്കു വരുമാനം ലഭിച്ചു തുടങ്ങും ബിപ്ലബ് അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ വസതിയിലും പശുക്കളെ വളർത്തുമെന്നും താനും കുടുംബവും അതിന്റെ പാൽ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ത്രിപുരയിലെ ജനങ്ങൾക്കു മാതൃകയാകുന്നതിനാണു പശുക്കളെ വീട്ടിൽ വളർത്തുന്നതെന്ന് ബിപ്ലബ് ദേശീയ വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

നേരത്തേ സർക്കാർ ജോലിക്ക് വേണ്ടി ചെറുപ്പക്കാർ രാഷ്ട്രീയ പാർട്ടികൾക്കു പുറകേ നടന്നു വിലപ്പെട്ട സമയം കളയരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനു പകരം പശുവളർത്തലും പാൻ ഷോപ്പുകളും തൊഴിലിനായി തുടങ്ങണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. ബിരുദധാരികൾക്ക് പശുവിലൂടെയും പാലിലൂടെയും പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിച്ചെടുക്കാം. പാന്‍ ഷോപ്പുകൾ ഉണ്ടാക്കിയാൽ അഞ്ച് ലക്ഷം രൂപയുടെ വരെ ബാങ്ക് ബാലൻ‌സ് ഉണ്ടാകുമെന്നും ബിപ്ലബ് പ്രഖ്യാപിച്ചിരുന്നു.

related stories