Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്രത വേണം, കേരളത്തെ കലാപ ഭൂമിയാക്കാൻ അനുവദിക്കരുത്: മന്ത്രി തോമസ് ഐസക്

Thomas Issac തോമസ് ഐസക്

ആലപ്പുഴ ∙ സംസ്ഥാനത്തു വർഗീയ കലാപം സൃഷ്ടിക്കാൻ ബിജെപിയും ആർഎസ്എസും ആസൂത്രിത ശ്രമം നടത്തുന്നതിന്റെ തെളിവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും സുപ്രീം കോടതി വിധി നടപ്പാക്കാൻ കേരളത്തെ അനുവദിക്കില്ലെന്നു വെല്ലുവിളിക്കുകയാണ്. ഇവരെപ്പോലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. ജനങ്ങൾ അതു മനസിലാക്കും. കേരളം അതീവ ജാഗ്രതയോടെ നിൽക്കേണ്ട സമയമാണെന്നും വടക്കേ ഇന്ത്യയെപ്പോലെ കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ അനുവദിച്ചുകൊടുക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.