Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ അക്രമങ്ങളുടെ ആസൂത്രകൻ ശ്രീധരൻപിള്ള; കേസെടുക്കണം: കോടിയേരി

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിലെ അക്രമങ്ങളുടെ ആസൂത്രകൻ ശ്രീധരൻപിള്ളയാണെന്നു തെളിഞ്ഞു. സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണം. തന്ത്രി കുടുംബം ബാഹ്യശക്തികള്‍ക്കു വിധേയരായത് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.

ശ്രീധരൻപിള്ള നീല വെള്ളത്തിൽ വീണ കുറുക്കനെപ്പോലെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളിൽനിന്നു ബിജെപി ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.