Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ഹൈക്കോടതി: നാല് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

high-court-new-judges ഹൈക്കോടതിയിൽ പുതുതായി ചുമതലയേറ്റ ജഡ്ജിമാരായ ടി.വി അനിൽകുമാർ, വി.ജി.അരുൺ, എൻ.നഗരേഷ്, എൻ.അനിൽകുമാർ എന്നിവർ ചിഫ് ജസ്റ്റിസ് ഋഷികേശ് റോയിക്കൊപ്പം (മുൻനിരയിൽ). ചിത്രം: ഇ.വി.ശ്രീകുമാർ

കൊച്ചി∙ കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അഭിഭാഷകരായിരുന്ന വി.ജി. അരുൺ, എൻ. നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊളീജിയം ശുപാർശയെ തുടർന്ന് ഇവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


 

related stories