Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രക്ഷോഭം ബിജെപി അജൻഡ: ശ്രീധരൻ പിള്ളയുടെ പ്രസംഗം – വിഡിയോ

ps-sreedharan-pillai പി.എസ്. ശ്രീധരൻപിള്ള (ഫയൽ ചിത്രം)

കോഴിക്കോട്∙ ശബരിമല സമരം ആസൂത്രിതമെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശ്രീധരൻ പിള്ള പറയുന്നു. കോഴിക്കോട്ട് യുവമോർച്ച യോഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ.

തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികൾ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താൽ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താൻ ഉറപ്പുനൽകിയിരുന്നു. നമ്മൾ മുന്നോട്ടുവച്ച അജൻഡയിൽ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ബിജെപിക്കു കേരളത്തില്‍ സജീവമാകാനുള്ള സുവർണാവസരമാണിത്. പൊലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടയ്ക്കുമെന്ന നിലപാടിലാണെന്നും ശ്രീധരൻ പിള്ള പറയുന്നു.