Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൺമണിയിൽ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘർഷം; ഹർത്താൽ

hartal-logo

ആലപ്പുഴ ∙ വെൺമണി കല്യാത്രയിൽ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘർഷം. കല്ലേറിലും സംഘട്ടനത്തിലും പത്തോളം പേർക്കു പരുക്കേറ്റു. കല്ലേറിൽ ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ലു തകർന്നു. നടപ്പന്തലിനും കേടുപറ്റി. ഡിവൈഎഫ്ഐ വെൺമണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആർഎസ്എസ് പ്രവർത്തകരായ സുനിൽ, മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരുടെ വീടുകൾക്കു നേരേ 2 മാസം മുൻപ് ആക്രമണം നടന്നിരുന്നു. ആ കേസിൽ സിബി പ്രതിയാണ്. വീടാക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി മടങ്ങിയ ഡിവൈഎഫ്ഐക്കാരും ജംക്‌ഷനിലുണ്ടായിരുന്ന ആർഎസ്എസുകാരും തമ്മിലാണു സംഘട്ടനമുണ്ടായത്. സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വെൺമണി പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സിപിഎമ്മും എൻഎസ്എസ് സംയുക്തസമിതിയും ഹർത്താൽ പ്രഖ്യാപിച്ചു.

related stories