Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെച്ചൊല്ലി യുഡിഎഫിൽ ഭിന്നത: കോൺഗ്രസിന്റെ ചിന്ത വോട്ട് മാത്രമെന്ന് ആർഎസ്പി

tj-chandrachoodan

കൊല്ലം∙ ശബരിമല വിഷയത്തിൽ യുഡിഎഫിനകത്ത് ഭിന്നത രൂക്ഷം. കോൺഗ്രസ് നിലപാടിനെ വിമർശിച്ച് ആർഎസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഢൻ രംഗത്തെത്തി. കോൺഗ്രസിനെപ്പോലെ പതറിപ്പോയ പാർട്ടി വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പക്വവും ശക്തവുമായ നിലപാടെടുക്കാത്തതു ഘടകകക്ഷികള്‍ക്കും ക്ഷീണമാണ്.

കേരളത്തിലെ കോൺഗ്രസിനു വോട്ട് മാത്രമായി ചിന്ത. നിലപാടില്ല. ബിജെപിയിൽനിന്നു വിഭിന്നമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്നും ചന്ദ്രചൂഢൻ പറഞ്ഞു. ആർഎസ്പി കൊല്ലം ജില്ലാ സമ്മേളനത്തിലാണു കോൺഗ്രസിനെതിരെ ജനറൽ സെക്രട്ടറി വിമർശനമുയർത്തിയത്.