Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പ്രസംഗം: പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ കേസ്

P.S. Sreedharan Pillai

കൊച്ചി∙ ശബരിമലയിലെ സംഘർഷം ബിജെപി പദ്ധതിയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ട് യുവമോർച്ച വേദിയിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പരാതി. ഒരു പൊതുപ്രവർത്തകനാണു പരാതി നൽകിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.

ശബരിമല സമരം ആസൂത്രിതമാണെന്നാണു പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികൾ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താൽ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.