Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കിൽ തില്ലങ്കേരിയെ ഭജനമിരുത്താൻ തയാർ: സുരേന്ദ്രൻ

k-surendran-valsan-thillenkeri കെ.സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി

കാസർകോട് ∙ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കിൽ വത്സൻ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താൻ സംഘപരിവാർ തയാറാണെന്ന് കെ.സുരേന്ദ്രൻ. കാസർകോട് മധൂറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണു സുരേന്ദ്രന്റെ പരാമർശം. തന്ത്രി കൽപിക്കുന്ന പ്രായശ്ചിത്തം ചെയ്താൽ തീരാവുന്ന കുറ്റമേ വത്സൻ തില്ലങ്കേരി ചെയ്തിട്ടുള്ളൂ.

BJP രഥയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍. ചിത്രം: രാഹുല്‍ ആര്‍. പട്ടം

എന്നാൽ ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോർഡിൽ അംഗമായ ശങ്കർ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങൾ കോടതിയെ സമീപിച്ചാൽ ശങ്കർ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബി.എസ്.യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തു.