Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവേഷൻ വെബ്സൈറ്റ് 7 ദിവസത്തിനകം ശരിയാക്കും: കെഎസ്ആർടിസി

KSRTC Scania Bus

ആലപ്പുഴ ∙ പുതിയ റിസർവേഷൻ വെബ്സൈറ്റിലെ പ്രശ്നങ്ങൾ 7 ദിവസത്തിനകം പരിഹരിച്ചു പ്രവർത്തന സജ്ജമാക്കുമെന്നു കെഎസ്ആർടിസി. ആധുനികവൽക്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബുക്കിങ് സൈറ്റും റിസർവേഷൻ സിസ്റ്റവും പുനർനിർമിക്കുകയാണെന്നു സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. കെഎസ്ആർടിസി അവതരിപ്പിച്ച വെബ്സൈറ്റായ online.keralartc.com ലെ അപാകതകൾ ചൂണ്ടിക്കാട്ടി മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു തച്ചങ്കരി.

ഓൺലൈൻ സംവിധാനം 2015ൽ ആരംഭിച്ചപ്പോൾ ടിക്കറ്റ് ഒന്നിന് 15.50 രൂപ കമ്മിഷനായി ഓപ്പറേറ്റിങ് കമ്പനിക്കു നൽകിയിരുന്നു. ഈ വർഷം ഏപ്രിലിൽ ഈ തുക 3.25 ആക്കി കുറച്ചതോടെ കമ്പനി തെറ്റുകൾ വരുത്തുകയും കോർപറേഷനു നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയിലെ മുൻനിര ഗതാഗത കമ്പനികളുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന കമ്പനിക്കു ടിക്കറ്റ് ഒന്നിന് 45 പൈസ ചെലവിൽ കൈമാറി. ഇവർ വെബ്സൈറ്റ് തയാറാക്കുകയാണ്. പഴയ കമ്പനി ഡേറ്റാ കൈമാറത്തതിന്റെ പ്രശ്നങ്ങളുമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

related stories