Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ല

mutual-fund

ഇടുക്കി ∙ എൽഡിഎഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി നീക്കി വച്ച 5 ലക്ഷം രൂപ കൊടുക്കേണ്ടെന്നു തീരുമാനം. തുക എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണു നൽകേണ്ടെന്നു തീരുമാനിച്ചത്.

തർക്കം വന്നതിനെ തുടർന്നു വോട്ടിനിട്ടപ്പോൾ 11 എതിരെ 21 വോട്ടുകൾക്ക് അജൻഡ തള്ളി. തുക നൽകുന്നതിനോട് ബിജെപി–യുഡിഎഫ് അംഗങ്ങൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു. 35 അംഗ നഗരസഭയിൽ യുഡിഎഫിനാണു ഭൂരിപക്ഷമെങ്കിലും എൽഡിഎഫാണു ഭരിക്കുന്നത്.

related stories