Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ടി.ജലീലിന് എതിരെ കരിങ്കൊടി; മുട്ടയേറ്

K.T. Jaleel

കണ്ണൂർ∙ ബന്ധു നിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി.ജലീലിന് എതിരെ പലയിടത്തും പ്രതിഷേധം. കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ജലീലിനെതിരെ കരിങ്കൊടി കാട്ടിയും വാഹനത്തിനു മുട്ടയെറിഞ്ഞും പ്രതിഷേധിച്ചതു യൂത്ത് ലീഗ് പ്രവർത്തകരാണ്. രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾത്തന്നെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കരിങ്കൊടി കാണിക്കുംമുൻപേ അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ താണയിലെത്തിയപ്പോഴും ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വാഹനത്തിനുനേരെ മുട്ടയെറിഞ്ഞതായും ആക്ഷേപമുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

related stories