Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി’: ജലീലിനെതിരെ പുതിയ ആരോപണവുമായി ഷാജി

km-shaji-kt-jaleel കെ.എം.ഷാജി, കെ.ടി. ജലീൽ

തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തിൽ വലയുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം. ഷാജി എംഎൽഎ. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ സമൂഹമാധ്യമത്തില്‍ കെ.എം. ഷാജി പുറത്തുവിട്ടു. 

കുടിവെള്ളത്തിനു നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണു കുടിവെള്ളമൂറ്റുന്ന കമ്പനിക്കു മാനദണ്ഡങ്ങൾ ലംഘിച്ചു ലൈസൻസ് കൊടുക്കണമെന്നു മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻഒസി നൽകണമെന്ന കണ്ടീഷൻ വച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുന്നതായും ഷാജി ആരോപിച്ചു.

തനിക്കെതിരെ കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും. എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നാലും വർഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്നു പറഞ്ഞാണ് ഷാജിയുടെ കുറിപ്പ്  ആരംഭിക്കുന്നത്.

കെ.എം. ഷാജിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണരൂപം:

കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും. എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നാലും, വർഗ്ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരും.

ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണ്. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണിത്. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണു കുടിവെള്ളമൂറ്റുന്ന കമ്പനിക്കു മാനദണ്ഡങ്ങൾ ലംഘിച്ചു ലൈസൻസ് കൊടുക്കണമെന്നു മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻഒസി നൽകണമെന്ന കണ്ടീഷൻ വച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുന്നു. 

കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി. ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കും.

related stories