Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ബസ് മറ്റൊരു ബസിലിടിച്ച് മറിഞ്ഞു: നിരവധി പേർക്ക് പരുക്ക്

ksrtc-bus-accident-kollam അപകടത്തിൽപെട്ട കെഎസ്ആർടിസിയുടെ ബസുകൾ

കൊല്ലം∙ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ബസ് മറ്റൊരു ബസിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞു. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയിൽ കലയപുരത്ത് വെള്ളിയാഴ്ച വൈകിട്ട് 6.40നാണ് സംഭവം. കെഎസ്ആർടിസിയുടെ സുള്ള്യ സൂപ്പർ ഡീലക്സ് ബസ്സിലാണ് ഇടിച്ചത്.

30 ഓളം പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന സൂപ്പർ ഡീലക്സിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണു വിവരം.

related stories