Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിനെതിരെ കൂടുതൽ ആരോപണങ്ങൾ: വിടാതെ യൂത്ത് ലീഗ്, കെ.എൻ.എ.ഖാദറും രംഗത്ത്

K.T. Jaleel

കോഴിക്കോട് ∙ ബന്ധുനിയമന വിവാദത്തിൽ കുടുക്കിലായ മന്ത്രി കെ.ടി. ജലീലിനെതിരെ ആരോപണം തുടർന്ന് യൂത്ത് ലീഗ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ രണ്ട് പേർക്കു കോർപറേഷനിൽത്തന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് ആരോപിച്ചു.

ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എൻ.എ.ഖാദർ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ സ്വകാര്യ സർവകലാശാലയുടെ ക്യാംപസ് തുടങ്ങാൻ ജലീൽ അനുമതി നൽകിയെന്നും വലിയ അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഖാദർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ൻ യൂണിവേഴ്സിറ്റിയുടെ ക്യാംപസ് കൊച്ചിയിൽ തുടങ്ങാനാണ് അനുമതി നൽകിയത്. ഇംഗ്ലണ്ടിലെ വെയിൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഡിസി എന്ന സ്ഥാപനത്തിനും ഇതിൽ പങ്കാളിത്തമുണ്ട്. യുജിസി ചട്ടപ്രകാരം സ്വകാര്യ സർവകലാശാലകൾക്ക് ഇതര സംസ്ഥാനങ്ങളിൽ ക്യാംപസ് തുടങ്ങാനാകില്ല. നിയമങ്ങൾ മറികടന്നു നടത്തിയ നടപടികളിൽ ദുരൂഹതയുണ്ടെന്നും ഖാദർ ആരോപിച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.