Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെ തകർക്കാൻ പിണറായി ഭരണകൂടത്തിന്റെ ശ്രമം: എ.എൻ. രാധാകൃഷ്ണൻ

an-radhakrishnan-speaks

തലശ്ശേരി ∙ ശബരിമലയെ തകർക്കാൻ പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തിൽ മുന്നേറുകയാണെന്ന് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുൽത്താൻ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങൾ തകർത്തപ്പോൾ വിശ്വാസികൾ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കൾക്ക് ടിപ്പു എന്നു പേരിട്ടിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ വീടുകളിൽ വളർത്തു നായ്ക്കൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേരിട്ടാൽ അതിനു ഞങ്ങളാരും ഉത്തരവാദിയായിരിക്കില്ല. പി.എസ്. ശ്രീധരൻ പിള്ളയ്ക്കോ തുഷാർ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാൽ ഇവിടുത്തെ അയ്യപ്പഭക്തർ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.