Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ദേവസ്വം ബോർഡിനുവേണ്ടി ആര്യാമ സുന്ദരം ഹാജരാകും

sabarimala-supreme-court

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാർ. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ 13നു പരിഗണിക്കുമ്പോൾ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂർണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോർഡിനുണ്ട്. ഹർജികൾ‍ പരിഗണിക്കുന്ന വേളയിൽ ദേവസ്വം ബോർഡിനു കോടതിയിൽ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാൽ മാത്രമായിരിക്കും നിലപാടു വ്യക്തമാക്കുകയെന്നും പത്മകുമാർ അറിയിച്ചു. ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ ചുമതലപ്പെടത്തിയിട്ടുണ്ടെന്നും പത്മകുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.