Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു

sirisena

കൊളംബോ∙ ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് മൈത്രിപാല സിരിസേന പിരിച്ചുവിട്ടു. വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽ വരുന്ന വിധം ഉത്തരവിൽ സിരിസേന ഒപ്പിട്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതാണു തീരുമാനം.

അതേസമയം ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ജനുവരി–ഫെബ്രുവരി മാസങ്ങളിൽ നടക്കുമെന്നാണ് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. രണ്ടാഴ്ചയായി രാജ്യത്ത് തുടർന്നുവരുന്ന അധികാര വടംവലിക്കൊടുവിലാണ് സിരിസേനയുടെ നീക്കം. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് പുറത്താക്കിയതോടെയാണു രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുൻ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയെയായിരുന്നു സിരിസേന പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.