Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യയെ പിന്നോട്ടുവലിച്ചു: രഘുറാം രാജൻ

raghuram-rajan-09

വാഷിങ്ടൻ∙ നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയെ പിന്നോട്ടുവലിച്ചതായി റിസർവ് ബാങ്ക് മുൻ ഗവർണർ‌ രഘുറാം രാജൻ. ഇപ്പോഴുണ്ടായിരിക്കുന്ന ഏഴു ശതമാനം വളർച്ച രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം യുഎസിൽ പ്രതികരിച്ചു.

വെള്ളിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗം വളരുകയായിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളർച്ചയെ ഗുരുതരമായി തന്നെ ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ ഉയരത്തിലേക്കു പോയപ്പോഴായിരുന്നു ഇന്ത്യയുടെ വീഴ്ച– അദ്ദേഹം പറഞ്ഞു.

തളർച്ചയിൽ നിന്ന് രാജ്യം മാറുമ്പോഴും എണ്ണവില മറ്റൊരു പ്രശ്നമാണ്. ഇന്ധന ഇറക്കുമതിക്ക് പ്രതിവർഷം ഇന്ത്യ വന്‍തുകയാണു ചെലവഴിക്കുന്നതെന്നും രഘുറാം രാജൻ വ്യക്തമാക്കി. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്കു രാജ്യത്തെ എത്തിക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന്  കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ജനങ്ങളെ നികുതി അടയ്ക്കാൻ പ്രാപ്തരാക്കുകയെന്നതായിരുന്നു ഇതിന്റെ വിശാല അടിസ്ഥാനത്തിലുള്ള ലക്യമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.