Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: ഒരാൾ പിടിയിൽ

arrest

മലപ്പുറം ∙ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശിയെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.

രണ്ടുദിവസം മുൻപാണ് സംഭവം. വീടുപണിക്ക് ടൈൽസ് വാങ്ങാനുള്ള പണവുമായി പോവുകയായിരുന്നു യുവാവ്. വഴിയിൽനിന്ന് പൊന്നാനി സ്വദേശി ബൈക്കിൽ കയറി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ സംഘത്തിലെ മറ്റ് അംഗങ്ങൾ കാറിൽ എത്തി, ബൈക്ക് തടഞ്ഞു.

കഴുത്തിൽ കത്തിവച്ച് പണവും മൊബൈൽ ഫോണും കവർന്നെന്നാണ് പരാതി. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ക്വട്ടേഷൻ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന.

related stories