Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് 18 മുതൽ ഓട്ടോ–ടാക്സി പണിമുടക്ക്; നിരക്കുകൾ പുനർനിർണയിക്കണം

Auto Rickshaw

തൃശൂർ ∙ സംസ്ഥാനത്തെ ഓട്ടോ–ടാക്സി തൊഴിലാളികള്‍ ചേർന്ന് 18ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ തീരുമാനം. ഓട്ടോ–ടാക്സി–ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ–ഓർഡിനേഷൻ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ഓട്ടോ–ടാക്സി നിരക്കുകൾ പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയർമാൻ ഇ.നാരായണൻ നായർ പറ‍ഞ്ഞു.