Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകട മരണമാക്കാൻ ശ്രമം; അന്വേഷണത്തിൽ സഹകരിക്കില്ല: സനലിന്റെ ഭാര്യ

Viji - Sanal's Wife സനലിന്റെ ഭാര്യ വിജി

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായി മരിച്ച സനലിന്റെ ഭാര്യ വിജി. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും മൊഴിയെടുത്തില്ല. അന്വേഷണസംഘത്തില്‍ വിശ്വാസമില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ ഇന്നു അറസ്റ്റു ചെയ്യണമെന്നു അന്വേഷണസംഘത്തിനു ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ശന നിര്‍ദേശം നൽകി. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.