Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെ വിമർശിച്ച് എജി; അതേ സ്പിരിറ്റോടെ എടുക്കുന്നുവെന്ന് രഞ്ജൻ ഗൊഗോയ്

Justice Ranjan Gogoi

ന്യൂ‍‍ഡൽഹി∙ പലപ്പോഴും ആവശ്യത്തിനു വാദം കേൾക്കാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഹർജികൾ തള്ളിക്കളയുന്നെന്ന വിമർശനവുമായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. ‘ഹർജി നൽകുന്നവർ ആയിരക്കണക്കിനു മൈലുകൾ അകലെനിന്നാണു വരുന്നത്. അവർ കോടതിയുടെ പുറകിൽനിൽക്കും... അവരുടെ അഭിഭാഷകൻ മുൻപിൽ നിൽക്കും... അപ്പോൾ താങ്കൾ പറയും ‘ഹർജി തള്ളി’ എന്ന്. ഇതു ശരിയല്ല. അവർക്കു പറയാനുള്ളത് എന്താണെന്നു മുഴുവൻ കേൾക്കണം. മറ്റു കോടതികൾ അങ്ങനെയാണു പെരുമാറുന്നത്’ അറ്റോർണി ജനറൽ (എജി) വ്യക്തമാക്കി.

എജിയുടെ വാദങ്ങൾ അതേ സ്പിരിറ്റോടെ എടുക്കുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. ഞങ്ങൾ യഥാർഥ വസ്തുതകളിലേക്കു പോകുന്നില്ലെന്നു കരുതരുത്. കാര്യങ്ങൾ മനസ്സിലാക്കിയാണു വിധി പറയുന്നത് – ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കി. തുടർന്ന് നികുതിക്കേസിൽ കേന്ദ്രത്തിനുവേണ്ടി വാദിക്കാൻ എജിയെ ചീഫ് ജസ്റ്റിസ് അനുവദിച്ചു.

related stories