Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തുടക്കവും ഒടുക്കവും ഒരു കുടുംബത്തിൽ: പ്രധാനമന്ത്രി മോദി

narendra-modi പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

ബിലാസ്പുർ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഛത്തീസ്ഗഡിൽ. കോൺഗ്രസിന്റെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തെവച്ചാണെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മാതാവും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധിയെയും വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. നവംബർ 20ന് രണ്ടാം ഘട്ട പോളിങ് നടക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘അമ്മയും മകനും’ ജാമ്യത്തിലിറങ്ങി നടക്കുകയാണ്. ജാമ്യത്തിലിറങ്ങേണ്ടി വന്നതിനാലാണ് സർക്കാരിന്റെ നോട്ട് നിരോധന നീക്കത്തെ അവർ എതിർത്തത്. അവർക്ക് ജാമ്യം തേടേണ്ടി വന്നത് നോട്ടുനിരോധനം മൂലമാണ്. ജാമ്യം നേടിയവരാണ് മോദിക്ക് സർട്ടിഫിക്കറ്റുമായി വരുന്നത്. നിരവധി കടലാസു കമ്പനികളാണ് നോട്ട് നിരോധനം മൂലം അടച്ചുപൂട്ടിയതെന്നും മോദി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ ബിജെപി സർക്കാർ ചെയ്യുന്നതിനെക്കാൾ ‘വളരെയധികം പതുക്കെയാകും’ കോൺഗ്രസ് സർക്കാർ ചെയ്യുക.  ബിജെപി എന്നാൽ വികസനമാണെന്നാണ് അർഥം. ഈ പ്രതിബദ്ധത സർക്കാരിനുള്ളതിനാൽ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിന് അറിയില്ല. 36 കാര്യങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കിയ കോൺഗ്രസ്, രാഹുൽ ഗാന്ധിയെ സാർ എന്ന് 150 തവണ അഭിസംബോധന ചെയ്തു. ഇതു കാണിക്കുന്നത് അവർ ഛത്തീസ്ഗഡിനെക്കാൾ രാഹുലിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് – മോദി കൂട്ടിച്ചേർത്തു.

related stories