Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഹിന്ദുക്കളെ പല തട്ടിലാക്കാനാണ് സിപിഎം ശ്രമമെന്ന് ശ്രീധരൻ പിള്ള

P.S. Sreedharan Pillai പി.എസ്. ശ്രീധരൻ പിള്ള

തൊടുപുഴ∙ ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പല തട്ടിലാക്കാനാണ് സിപിഎം ശ്രമമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.  ബിജെപി സമരം സുപ്രീംകോടതിക്ക് എതിരല്ലെന്നും കോടതി വിധിയെ വിമർശിക്കാൻ പൗരന് അവകാശമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

തനിക്കെതിരെയുള്ള വാറണ്ട് നിയമപ്രകാരം നേരിടും. സത്യത്തിനു വേണ്ടി ജയിലിൽ കിടക്കാനും വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്കു തൊടുപുഴയി‍ൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.