Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നു; എല്ലാം അയ്യപ്പന്റെ അനുഗ്രഹമെന്നു തന്ത്രികുടുംബം

kandaru-rajeevaru-2 കണ്ഠര് രാജീവര്

ചെങ്ങന്നൂർ ∙ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്. വിധിയിൽ ഒരുപാടു സന്തോഷം. ശബരിമല ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലൂടെയാണു കടന്നു പോയത്. കേസ് ഓപ്പൺ കോടതിയിൽ പരിഗണിക്കും എന്നുള്ള തീരുമാനം വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന കോടതിയിൽ വിജയം പ്രതീക്ഷിക്കുന്നു. എല്ലാം പോസിറ്റീവായി വരും. എല്ലാവരോടും നന്ദി. അന്തിമ വിധി വരുന്നതു വരെ പ്രാർഥന തുടരണമെന്നും അദ്ദേഹം ചെങ്ങന്നൂരിൽ പറഞ്ഞു. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വിജയമാണെന്നു തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരും പ്രതികരിച്ചു. ഭഗവാന്റെ ശക്തി, ഭക്തജനങ്ങളുടെ പ്രാർഥന എല്ലാമാണു വിധിയിൽ വ്യക്തമായത്. എല്ലാ വിഘ്നങ്ങളും ഭഗവാൻ മാറ്റിത്തരും. എല്ലാവർക്കും ദർശനം നടത്താനുള്ള സാഹചര്യം ഭഗവാൻ തന്നെ ഉണ്ടാക്കും. മണ്ഡലകാലം സുഗമമായി നടക്കുമെന്നും കണ്ഠര് മോഹനര് പറഞ്ഞു.