Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ബിഐ-സര്‍ക്കാര്‍ പോര്: ഉർജിത് പട്ടേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

urjit-patel ഉർജിത് പട്ടേൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ആർബിഐയും കേന്ദ്രസർക്കാരും തമ്മിൽ ഉരസലുണ്ടെന്ന വാർത്തകൾക്കിടെ ആർബിഐ ഗവര്‍‍ണർ ഉർജിത് പട്ടേലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അടുത്ത തിങ്കളാഴ്ചയാണ് ആർബിഐ ബോർഡ് യോഗം ചേരുന്നത്.

എന്താണ് നടക്കുന്നതെന്നതു ചോദിക്കാനും സർക്കാരിനു ജനങ്ങളോടുള്ള പ്രതിബദ്ധത എന്തെന്ന് അറിയിക്കാനുമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ചെറുകിട, ഇടത്തരം കച്ചവടങ്ങൾക്കുള്ള വായ്പ തുടങ്ങിയവ പുനഃക്രമീകരിക്കുന്ന കാര്യം ആർബിഐ പരിഗണിക്കുകയാണ്. മാത്രമല്ല, വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരിക്കുകയാണ്. ഈ നിയന്ത്രണം ഒഴിവാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കരുതല്‍ ധനശേഖരം സംബന്ധിച്ചു സര്‍ക്കാര്‍ ആര്‍ബിഐക്കു നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടർന്നാണ് ഇരുകൂട്ടരും തമ്മിലുള്ള ഉരസൽ ആരംഭിച്ചത്.

related stories