Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് വാതിലുകൾ കെട്ടിവച്ച് യാത്ര പാടില്ല: കർശന നടപടിയുമായി വകുപ്പ്

Bus (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ ബസുകളുടെ വാതിലുകൾ കെട്ടിവയ്ക്കുകയും ഇളക്കിമാറ്റുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നിയമനടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ബസിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ളവ റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി.

ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ആർടിഒയെ അറിയിക്കാം. ഹൈക്കോടതി വിധിയെത്തുടർന്നാണ് നടപടികൾ കർശനമാക്കുന്നത്.