Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പത്തനംതിട്ട– പമ്പ ടിക്കറ്റിന് 100 രൂപ; ട്രാൻസ്പോർട്ട് ഓഫിസറെ സ്ഥലം മാറ്റി

ksrtc-buses-sabarimala

പത്തനംതിട്ട ∙ മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്തു പത്തനംതിട്ട– പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. ഇന്നു മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്. അതേസമയം, ചാർജ് വർധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെ സ്ഥലം മാറ്റി. തൊടുപുഴ ഡിടിഒയ്ക്കാണു പകരം ചാർജ്.

ഉൽസവ സീസണുകളിലെ സ്‌പെഷല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30% നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതു വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിരക്കു വര്‍ധന ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു. നിലയ്ക്കല്‍- പമ്പ 21 കിലോമീറ്ററിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 40 ആക്കിയാണു വര്‍ധിപ്പിച്ചത്.

related stories