Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറാൾഡ് കെട്ടിടം ഏറ്റെടുക്കൽ: തൽസ്ഥിതി തുടരുമെന്ന് എസ്ജി

delhi-high-court

ന്യൂഡൽഹി∙ കോണ്‍ഗ്രസ് ബന്ധമുള്ള നാഷനൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) പ്രവർത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കുന്ന കാര്യത്തിൽ നവംബർ 22 വരെ തൽസ്ഥിതി തുടരുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം. ലാൻ‍ഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു വാക്കാൽ ഈ ഉറപ്പ് കോടതിക്കു നൽകിയത്. 22ന് കേസ് പരിഗണിക്കും.

56 വർഷം നീണ്ട പാട്ടം അവസാനിപ്പിച്ച് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 30ന് നഗരവികസന മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എജെഎല്ലിന്റെ ഓഫിസ് ആണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. നവംബർ 15ന് അകം മാറണമെന്നായിരുന്നു ആവശ്യം. ഇതിനെതിരെ 12ന് എജെഎൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എജെഎല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്.