തിരുവനന്തപുരം∙ ശബരിമല വിധിക്കു സ്റ്റേ ഇല്ലെങ്കിലും അതു നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. റിവ്യൂ ഹർജി പരിശോധിക്കാൻ തീരുമാനിച്ചാൽ അതുവരെ നടപ്പാക്കേണ്ടതില്ല. അടിച്ചമർത്തൽ ഭരണത്തിൽ ജനഹിതമേ വിജയിച്ചിട്ടുള്ളൂ. അത് കേരളത്തിലും ബാധകമാണ്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ല. മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണ് അവർ. ഭക്തയല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രം: ധനേഷ് അശോകൻ
Advertisement