Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗം വെറും നാടകം; മുഖ്യമന്ത്രിക്ക് അഹങ്കാരത്തിന്റെ ഭാഷ: ബിജെപി

P.S. Sreedharan Pillai

തിരുവനന്തപുരം∙ യോഗം വെറും നാടകമാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പരിഹാസ്യമായിരുന്നു യോഗമെന്നു പറഞ്ഞ ശ്രീധരൻപിള്ള ബിജെപി യോഗം ബഹിഷ്ക്കരിച്ചതായും കൂട്ടിച്ചേർത്തു. കള്ളക്കേസില്‍ കുടുക്കി നിരപരാധികളെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നീങ്ങുന്നു. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദു സംഘടനകളെ വിളിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ നിലപാടു ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണു സര്‍ക്കാര്‍ സംസാരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ആലോചിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.