Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ്

Police (ഫയല്‍ചിത്രം)

നിലയ്ക്കൽ∙ മണ്ഡലകാല പൂജകള്‍ക്കായി നാളെ വൈകിട്ടു ശബരിമല നട തുറക്കാനിരിക്കെ ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് നിലയ്ക്കലിലെത്തും. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പ്രവേശനം ഇലവുങ്കല്‍വരെ മാത്രമാണ്.