Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി നടപ്പാക്കാൻ ദേവസ്വത്തിനു സാവകാശം തേടാം; തന്ത്രികുടുംബത്തോട് മുഖ്യമന്ത്രി

sabarimala-temple ശബരിമല ക്ഷേത്രം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ‍ിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി. രാജകുടുംബവും തന്ത്രിമാരുമായുള്ള ചർച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനു തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചർച്ചയ്ക്കിടയിൽ വിധി നടപ്പാക്കാൻ സാവകാശം തേടുന്നതു സംബന്ധിച്ച നിർദേശം ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും ബോർഡിനു തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഈ നിർദേശം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് യോഗം നാളെ യോഗം ചേരും. സാവകാശം തേടാമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.