Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്തിന് മുകളിൽ ന്യൂനമർദം: നാലു ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത

Gaja damage ഗജ ചുഴലിക്കാറ്റ് വീശിയടിച്ചശേഷം തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ നിന്നുള്ള ദൃശ്യം.

കൊച്ചി/ചെന്നൈ ∙ ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയുടെ മുകളിൽ ന്യൂനമർദമായി രൂപപ്പെട്ടു. ഇതിനു പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം നൽ‌കി. 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അതിനിടെ, കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം–എറണാകുളം റോഡിൽ മുട്ടുചിറ, സിലോൺ കവല എന്നിവിടങ്ങളിൽ മരം വീണു. മുട്ടുചിറയിൽ ഭാഗത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. കടുത്തുരുത്തി– പാലാ റോഡിൽ വെള്ളക്കെട്ടു മൂലം ഗതാഗതം മുടങ്ങി.

തമിഴ്നാട്ടിൽ വൻനാശനഷ്ടം

ഗജ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഏറ്റവുമധികം നാശനഷ്ടം നാഗപട്ടണം ജില്ലയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഗജ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ആകെ 471 ദുരിതാശ്വാസ ക്യാംപുകളിലായി 81,948 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട. യുദ്ധകാലാടിസ്ഥാനത്തിലാണ് തമിഴ്നാടിനെ തിരികെക്കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷം കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.

തമിഴ്നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച ചെയ്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേന്ദ്രത്തിൽനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ബാധിച്ച മൽസ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പ്രത്യേക സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ. 333 ഗ്രാമങ്ങളിൽ സംഘം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഗജ’ ചുഴലിക്കാറ്റിന്റെ വിശദവിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ.

LIVE UPDATES
SHOW MORE