Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയെ സന്നിധാനത്ത് എത്തിച്ചില്ലെങ്കിൽ കേരളം സ്തംഭിപ്പിക്കും: ശബരിമല കർമസമിതി

Ranni Police Station

റാന്നി∙ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കിൽ നാളെ കേരളം സ്തംഭിപ്പിക്കുമെന്ന് ശബരിമല കർമസമിതി. ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിക്കണം. അറസ്റ്റുചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കർമസമിതി ആവശ്യപ്പെടുന്നു.

തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്. ശശികലയെ പിന്നീട് റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെ രണ്ടായിരത്തിലധികം വരുന്ന പ്രവർത്തകരെത്തി സ്റ്റേഷൻ ഉപരോധിച്ചു.

നാമജപ പ്രതിഷേധവുമായി പ്രവർത്തകരെത്തിയതോടെ പൊലീസ് സമ്മർദത്തിലായിരുന്നു. എസ്പി ഇവരുമായി ചർച്ച നടത്തിയെങ്കിലും സന്നിധാനത്തെത്തിക്കണമെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു.