Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ കാട്ടുനീതി; സമരം മറ്റു സംസ്ഥാനങ്ങളിലേക്കും: ശ്രീധരൻ പിള്ള

P.S. Sreedharan Pillai

കൊച്ചി ∙ ശബരിമലയിൽ സർക്കാർ കാട്ടുനീതി നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിന്ദ്യവും നിയമവിരുദ്ധവുമാണ്. ഹർത്താലിന് ആഹ്വാനം നൽകുകയല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം സർക്കാർ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചു കോടിയിലേരെ തീർഥാടകർ ശബരിമലയിലെത്തുണ്ട്. എന്നിട്ടും സർക്കാർ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ശബരിമല വിഷയം സംസ്ഥാനത്തിന്റെ പരിധിയിൽ മാത്രം വരുന്നതല്ല. കോന്ദ്രസർക്കാരിനെക്കൂടി ഇക്കാര്യത്തിൽ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ശബരിമലയുടെ ആത്മീയ പൈതൃകം തകർക്കാനാണ് സംസ്ഥാv സർക്കാർ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.