Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു; സംഭവം കണ്ണൂർ ചെറുപുഴയിൽ

kannur-autorickshaw-fire ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

കണ്ണൂർ∙ വീടിനു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ഭൂദാനത്താണു സംഭവം. വല്ല്യാത്തേൽ ഷാനവാസിന്റെ ഓട്ടോറിക്ഷയാണു കത്തിനശിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണു സംഭവം. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.