Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ സംഘപരിവാർ ആക്രമണം: കോടിയേരി

kodiyeri-balakrishnan കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ.

തിരുവനന്തപുരം∙ വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ സംഘപരിവാർ ആക്രമണം നടത്തി കേരളത്തിൽ കലാപാന്തരീക്ഷമുണ്ടാക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 5% പേർ മാത്രമാണു സമരത്തെ അനുകൂലിച്ചു രംഗത്തുളളത്. ബാക്കി 95% പേർ മൗനത്തിലാണ്. ആ 95% വരുന്ന ജനങ്ങളെ അണിനിരത്തി ഈ അക്രമത്തെ നേരിടണമെന്നും കോടിയേരി പറഞ്ഞു.