Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല എവിടെപ്പോയാലും കലാപവും കുഴപ്പവും: മന്ത്രി എം.എം. മണി

M.M. Mani

തൊടുപുഴ ∙ നിയമം ലംഘിച്ചാൽ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യുമെന്നു  മന്ത്രി എം.എം. മണി. താൻ നിയമം ലംഘിച്ചാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും. കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെ. 

കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നതാണു സർക്കാർ നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങൾ വർഗീയവൽക്കരിക്കാനാണു ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി പറ‍ഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.