Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവില്‍ കാര്‍ അപകടം: മലപ്പുറം സ്വദേശി മരിച്ചു

car-accident

ബെംഗളൂരു ∙ മണ്ഡ്യ മാണ്ഡോവി കോളജിനു മുന്നിലുണ്ടായ കാർ അപകടത്തിൽ മലയാളി മരിച്ചു. മറ്റൊരാൾക്കു  പരുക്ക്. ഇന്നു പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തിൽ, ബെംഗളൂരു ഡേ ഫ്രഷ് എക്സ്പോർട്ടിങ് ഉടമ മലപ്പുറം കൊണ്ടോട്ടി കൊണ്ടേശൻ പറമ്പിൽ മുസ്തഫ (42)യാണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സാബിൻ, ഫാത്തിമ ഫസ്ലീൻ, സിൽസ, ഫിസ.

കാറിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധിഖിനെ തുടയെല്ലു പൊട്ടിയ നിലയിൽ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ ഡിവൈഡർ തകർത്ത ശേഷം മറു ദിശയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ട് നിന്ന് യെലഹങ്കയിലേക്ക് വരികയായിരുന്നു മുസ്തഫയും സിദ്ധിഖും.

മുസ്തഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം കെഎംസിസിയുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.