Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്തു രാത്രിയിലെ ബലപ്രയോഗം; ഡിജിപി വിശദീകരണം തേടി

sabarimala-behra

ശബരിമല ∙ സന്നിധാനത്തു ഞായറാഴ്ച രാത്രിയിലെ ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്ക് ഡിജിപിയുടെ നോട്ടിസ്. രാത്രിയിലെ ബലപ്രയോഗത്തിന്റെ കാരണമെന്താണെന്നാണ് പ്രതീഷ് ചന്ദ്രനോട് ചോദിച്ചിരിക്കുന്നത്.

ഇത്രയും സംഘര്‍ഷഭരിതമായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദര്‍ശിച്ചില്ലെന്നതാണ് ഐജി വിജയ് സാഖറെയ്ക്കു കിട്ടിയിരിക്കുന്ന നോട്ടിസ്. അതിനിടെ മരക്കൂട്ടത്തെ പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ കന്റോണ്‍മെന്റ് എസിപി സുദര്‍ശനെയും അവിടെനിന്നു മാറ്റി. പകരം എങ്ങോട്ടെന്ന് അറിയിച്ചിട്ടില്ല. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദര്‍ശനെതിരെയുള്ള ആരോപണം.