Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ നടക്കുന്നതു സ്റ്റാലിന്‍ കാലത്തു പോലും നടക്കാത്ത കാര്യങ്ങള്‍: കണ്ണന്താനം

Alphons Kannanthanam

പമ്പ∙ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റുചെയ്യാനാണ് തീരുമാനമെങ്കിൽ മൂന്നരക്കോടി ജനങ്ങളെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സർക്കാർ ഓർക്കുന്നത് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

സ്റ്റാലിൻ കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സന്നിധാനത്ത് കൂടി നിന്ന് പ്രാർഥിക്കുന്നത് നിയമലംഘനമാകുമെന്നും അവിടെ 144 നിലനിൽക്കുമെന്നും പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. താനും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായിരുന്നു. ശബരിമലയിൽ സർക്കാർ കാണിക്കുന്നത് ശരിക്കും കലാപത്തിനൊരുങ്ങുന്ന സൂചനകളാണ്. 

കേന്ദ്ര ടൂറിസം മന്ത്രി എന്ന രീതിയിൽ ആണു താൻ വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ 100 കോടി രൂപ ശബരിമലയുടെ വികസനത്തിനു കൊടുത്തതാണ്. അതു വിനിയോഗിച്ചോ എന്നു പരിശോധിക്കേണ്ടതുണ്ട്.

നേരത്തേ ഒരു തവണ ഇവിടെ വന്നപ്പോൾ തീർഥാടകർക്കുള്ള സൗകര്യങ്ങളൊക്കെ തകർന്നു കിടക്കുകയായിരുന്നു. അവ ശരിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോഴും അതു ശരിയാക്കിയിട്ടില്ല. ശബരിമലയിലേക്കു പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.