Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ബിജെപിയുടേത് ഏറ്റവും മോശമായ രാഷ്ട്രീയമെന്ന് ജി. സുധാകരൻ

G. Sudhakaran മന്ത്രി ജി. സുധാകരൻ

ആലപ്പുഴ ∙ ശബരിമലയിൽ വാക്കേറ്റവും കയ്യാങ്കളിയും നടത്താൻ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും ധൈര്യപ്പെട്ടിട്ടില്ലെന്നു മന്ത്രി ജി.സുധാകരൻ. മറിച്ചു ചെയ്യുന്നവർ വലിയ തരത്തിൽ അനുഭവിക്കുമെന്നു തന്റെ മനസാക്ഷി പറയുന്നു. ശബരിമലയെ ഇത്തരത്തിലാക്കുന്നവർക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ട. ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബിജെപി അവിടെ പയറ്റുന്നത്–അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാകണം അറസ്റ്റ് ചെയ്തത്. അതിനെപ്പറ്റി അറിവില്ല. ഭക്തർക്കു വേണ്ടിയാണു കോടികൾ മുടക്കി സർക്കാർ സൗകര്യങ്ങൾ ഒരുക്കുന്നത്. ഭക്തർക്കു സംരക്ഷണമാണു ശബരിമലയിൽ കൊടുക്കുന്നത്. ശബരിമലയിൽ നടക്കുന്നതു കണ്ടാൽ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും. ശബരിമലയിൽ രാഷ്ട്രീയക്കാർ വിശ്വാസികളായി എത്തുന്നതിൽ വിരോധമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തിൽ പോയാൽ അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ വേദിയല്ല ശബരിമല. അവിടെ സമരം പാടില്ല. ശബരിമലയിൽ കലാപവും ബഹളവുമുണ്ടാക്കുന്നവരെ പൊലീസ് കൊണ്ടുപോകുന്നുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു.