കൊച്ചി∙ ശബരിമല സന്നിധാനത്ത് തിങ്ക്ളാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത ആർഎസ്എസ് ജില്ലാ കാര്യദർശി ആർ.രാജേഷിനെ ആയുർവേദ വകുപ്പിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പ്രാർഥനായജ്ഞം സംഘടിപ്പിച്ച രാജേഷിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഉൾപ്പെടെ ആയുർവേദ ഡയറക്ടറേറ്റിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാറ്റൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റ് ആയ രാജേഷിനെ സസ്പെൻഡ് ചെയ്തത്. രാജേഷ് 14 ദിവസത്തെ റിമാൻഡിലാണ്.
ശബരിമലയിൽ പ്രതിഷേധത്തിനിടെ പൊലീസുമായി തർക്കിക്കുന്ന രാജേഷ്
Advertisement