Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഹെലികോപ്റ്റർ നൽകിയതിൽ വിശദീകരണവുമായി നാവികസേന

sabarimala-helicopter

കൊച്ചി∙ശബരിമലയിലെ സുരക്ഷയ്ക്കു ഹെലികോപ്ടറിന്റെ സേവനം നൽകിയതു നിയമവിധേയമാണെന്ന വിശദീകരണവുമായി നാവികസേന. ഇതുസംബന്ധിച്ച വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ‘ട്വിറ്ററി’ലാണു നാവികസേനാ വക്താവിന്റെ വിശദീകരണം.

‘മുൻ വർഷങ്ങളിലും തീർഥാടനകാലത്തു ഹെലികോപ്ടറിന്റെ സേവനം നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരാണുണ്ടാവുക. ശബരിമല നിരോധിത മേഖലയല്ല, നിയന്ത്രണ മേഖലയാണ്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണു പറന്നതും. 2011ൽ ശബരിമലയിൽ തിക്കും തിരക്കുമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനു നാവികസേനയുടെ ഹെലികോപ്ടറുകളുണ്ടായിരുന്നു.’– നാവികസേനയുടെ ട്വിറ്റർ പേജിൽ പറയുന്നു.

കഴിഞ്ഞ 19ന് ശബരിമലയിൽ സുരക്ഷയ്ക്കു നാവികസേനയുടെ ഹെലികോപ്ടറുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണു സമൂഹമാധ്യമങ്ങളിൽ വിവാദമുയർന്നത്.