Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല ഡ്യൂട്ടിയുള്ളവർക്കെതിരെ ആക്ഷേപം; പരാതിയുമായി ഐപിഎസ് അസോസിയേഷൻ

sabarimala ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിൽതീർഥാടകർക്കു സഹായവുമായി നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ.

തിരുവനന്തപുരം∙ ശബരിമല ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നതിനെതിരെ ഐപിഎസ് അസോസിയേഷൻ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകി.

ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ വ്യക്തിപരമായും മതപരമായും ആക്രമിക്കാനാണ് ചില സംഘങ്ങള്‍ ശ്രമിക്കുന്നതെന്നു അസോസിയേഷൻ സെക്രട്ടറി പി.പ്രകാശ് നൽകിയ പരാതിയിൽ പറയുന്നു.

ഇത്തരം ആക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഇതു സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തേടുകയാണെന്നു ഐപിഎസ് അസോസിയേഷൻ അറിയിച്ചു.